

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആനാട് സ്വദേശി കെ.വി. വിനയ (26) ആണ് മരിച്ചത്. 40 ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വിനയ. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.
അതേസമയം, രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. കിണറ്റിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.