
കൊല്ലം: ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൊല്ലം പത്തനാപുരത്ത് ആണ് സംഭവം. കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്(Death). ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ അറിയാതെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.