
തിരുവനന്തപുരം: ഹോസ്റ്റലിലെ മെസിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. 300 ലധികം വിദ്യാർഥികൾ താമസിക്കുന്ന തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റലിൽ വിളമ്പിയ അച്ചാറിലാണ് പല്ലിയെ കണ്ടെത്തിയത്. (Dead lizard in pickle)
ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. വൃത്തീഹീനമായ രീതിയിൽ ഭക്ഷണം നൽകുന്നത് ഇത് ആദ്യമായല്ലെന്നും ഹോസ്റ്റൽ മെസിൽ ഭക്ഷണത്തിൽ പുഴുവിനെയും പാറ്റയെയും കണ്ടിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ മെസ് അടച്ചിട്ടിരിക്കുകയാണ്.