ഇടുക്കി : മഞ്ഞകുഴി - വാതുകാപ്പ് റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശാണ് (56) മരണപ്പെട്ടത്.
ഇന്ന് രാവിലെയാണ് രമേശിന്റെ മൃതദേഹം പ്രദേശവാസികൾ കണ്ടത്. ഇയാൾ താമസിക്കുന്ന സ്ഥലത്ത് നിന്നും 50 മീറ്റർ മാറിയാണ് മൃതദേഹം കിടന്നിരുന്നത്. രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്.
സമീപത്ത് നിന്നും ഒരു കോടാലിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.