
ഇടുക്കി: വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവാണു മരിച്ചത്.
കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. കനാലിൽ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.