കോഴിക്കോട് : ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ വടകരയിലെ പതിനേഴുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ ആദിഷ് കൃഷ്ണയാണ് മരിച്ചത്.
മൃതദേഹമാണ് ചാനിയം കടവ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മാറ്റി.
മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിഷിനെ 28ാം തിയ്യതി രാത്രി മുതലാണ് കാണാതായത്. സംഭവത്തിൽ വടകര പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്.