പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷനരികിലായി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇത് അൻപത് വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ്. (Dead body found near Shoranur Railway Station)
ഇന്ന് രാവിലെ 11 മണിയോടെ റെയിൽവേ സ്റ്റേഷൻ ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത് സമീപവാസികളാണ്.
സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.