കോഴിക്കോട് : തലയും ഉടലും വേർപെട്ട നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. കയറിൽ തൂങ്ങിയ നിലയിലാണ് തുഷാരഗിരി പാലത്തിന് സമീപം പുരുഷൻ്റെ തല കണ്ടെത്തിയത്. ഇതിന് താഴെയായി ഉടലും കണ്ടെത്തി. (Dead body found from Kozhikode)
ഇയാൾ വെള്ളയും കറുപ്പും കലര്‍ന്ന ചെക്ക് ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിട്ടുള്ളത്. പാലത്തിന് അരികിലായി ഉപേക്ഷിച്ച നിലയിൽ ബൈക്കും ചെരിപ്പും ഉണ്ട്. കൈവരിയിൽ നിന്നും താഴേക്ക് കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
സ്ഥലത്തെത്തിയ കോടഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പുലിക്കയം സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയം.