എറണാകുളം : ആൾത്താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലം ഊന്നുകല്ലിന് സമീപമാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. (Dead body found from Ernakulam)
ഇത് ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനാലാണ് പോലീസെത്തി പരിശോധന നടത്തിയത്. ഇത് ഒരു വൈദികൻ്റെ വീടാണ്. മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുകയാണ്.