മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു ; ജീവനക്കാരനെതിരെ നടപടി |Dead body exposed

താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെതിരെ നടപടി എടുത്തത്.
dead body
Published on

തിരുവനന്തപുരം : ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെതിരെ നടപടി എടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.ആര്‍ടിഒ വന്ന് ഇന്‍ക്വസ്റ്റ് നടത്താനിരുന്ന മൃതദേഹമാണ് സുരേഷ് ആരോടും അനുമതി വാങ്ങാതെ പുറത്തുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത്. സുരേഷിനോട് ഒരാഴ്ച മാറിനില്‍ക്കാനും ആശുപത്രി സൂപ്രണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ ക്യാന്റീന്‍ നടത്തുന്നയാള്‍ക്കും ബന്ധുകള്‍ക്കുക്കും സുരേഷ് കാണിച്ചുകൊടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com