പാലക്കാട് : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്ന് പറഞ്ഞ് പാലക്കാട് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ രംഗത്തെത്തി. അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത് അച്ചടക്ക നടപടി ആണെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു. (DCC President about Rahul Mamkootathil)
രാഹുലിനെ ഒറ്റപ്പെടുത്തേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തൻ്റെ മണ്ഡലമായ പാലക്കാട് എത്തിയിരുന്നു. മണ്ഡലത്തിൽ അദ്ദേഹം സജീവമാകും എന്നാണ് വിവരം.