
കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (ജിഎസ്ടി) പേയ്മെന്‍റുകള്‍ക്കായുള്ള ഏജന്‍സി ബാങ്കായി അംഗീകരിച്ചു. ഇതോടെ ആര്‍ബിഐയുടെ ഈ അംഗീകാരം ലഭിക്കുന്ന ഒരു വിദേശ ബാങ്കിന്‍റെ ഇന്ത്യയിലെ ഏക പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായി ഡിബിഎസ് ബാങ്ക് ഇന്ത്യ മാറി.
ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എന്‍റര്‍പ്രൈസുകള്‍ക്കായുള്ള ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ ഡിബിഎസ് ഐഡിയല്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം ജിഎസ്ടി പേയ്മെന്‍റുകള്‍ നടത്താന്‍ സൗകര്യമൊരുക്കും. ഈ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ ജിഎസ്ടി പേയ്മെന്‍റ് രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇടപാടുകളുടെ തത്സമയ സ്റ്റാറ്റസ് അറിയാനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പ്രത്യേക ക്ലയന്‍റ് സര്‍വീസ് സേവനകളിലൂടെ പരിഹരിക്കാനും സാധിക്കും.
ഐഡിയല്‍ വഴിയുള്ള പേയ്മെന്‍റുകള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് എന്‍ഇഎഫ്ടിയോ ആര്‍ടിജിഎസ് വഴിയോ അല്ലെങ്കില്‍ ബാങ്കിന്‍റെ ശാഖകളില്‍ നേരിട്ടെത്തിയോ ജിഎസ്ടി പേയ്മെന്‍റുകള്‍ നടത്താം. ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എല്ലാ വാണിജ്യ, നിയമാനുസൃത പേയ്മെന്‍റുകളും ഏകീകരിക്കാനും ശക്തമായ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെ ജിഎസ്ടി നിയമങ്ങള്‍ പാലിക്കുന്നത് കാര്യക്ഷമമാക്കാനും സാധിക്കും.
2017-ല്‍ ജിഎസ്ടി ആരംഭിച്ചതിന് ശേഷം ജിഎസ്ടി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സംഘടിതമാക്കി. രജിസ്റ്റര്‍ ചെയ്ത നികുതി ദായകരുടെ എണ്ണം 60 ലക്ഷത്തില്‍ നിന്ന് 2025-ല്‍ ഏകദേശം 1.51 കോടിയായി വര്‍ദ്ധിച്ചു. എങ്കിലും പല ബിസിനസ്സുകളും ഇപ്പോഴും ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിവിധ ഘട്ടങ്ങളിലുള്ള അനുമതി നടപടിക്രമങ്ങള്‍, ചലാന്‍ രേഖകള്‍ നേരിട്ട് അപ്ലോഡ് ചെയ്യേണ്ടി വരുന്നത്, കൂടുതല്‍ സമയം ആവശ്യമായ ഒത്തുതീര്‍പ്പുകള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. പല തലങ്ങളിലുള്ള അനുമതി നടപടികള്‍ കാരണമുണ്ടാകുന്ന കാലതാമസവും തത്സമയ അറിയിപ്പുകളുടെയോ മൊബൈല്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളുടെയോ അഭാവവും കാരണം അവസാന നിമിഷ പ്രോസസ്സിംഗും കൂടിയ പ്രവര്‍ത്തനപരമായ അപകടസാധ്യതയ്ക്കും കാരണമാകുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹാരമായി ഡിബിഎസ് ബാങ്ക് ഇന്ത്യ എന്‍റര്‍പ്രൈസുകള്‍ക്കായി തടസ്സരഹിതവും സൗകര്യപ്രദവും സുരക്ഷിതവുമായ പേയ്മെന്‍റ് അനുഭവം ഒരുക്കുന്നു.
ജിഎസ്ടി നിയമങ്ങള്‍ പാലിക്കുന്നത് സ്ഥാപനങ്ങളെ സംബന്ധിച്ച് ഒരു പ്രധാന കാര്യമാണ്. ഡിബിഎസ് ബാങ്ക് ഈ പ്രക്രിയ തടസ്സരഹിതവും കാര്യക്ഷമമാക്കുവാനും ശ്രദ്ധിക്കുന്നു. ജിഎസ്ടി പേയ്മെന്‍റുകള്‍ ഡിബിഎസ് ഐഡിയലില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഇപ്പോള്‍ ബിസിനസുകള്‍ക്ക് സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഒരു പ്ലാറ്റ്ഫോം ലഭ്യമാക്കുകയാണ്. ഇത് തത്സമയ വിവരങ്ങള്‍, തടസ്സരഹിതമായ ഇന്‍റഗ്രേഷന്‍, മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നു. എന്‍റര്‍പ്രൈസുകള്‍ക്ക് അവരുടെ നിയമപരമായകാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന മികച്ച പരിഹാരങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറും ഗ്ലോബല്‍ ട്രാന്‍സാക്ഷന്‍ സര്‍വീസസ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് എസ്എംഇ വിഭാഗം കണ്‍ട്രി ഹെഡുമായ ദിവ്യേഷ് ദലാല്‍ പറഞ്ഞു.
ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സൗകര്യപ്രദമായ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെ ബിസിനസുകള്‍ക്കുള്ള ജിഎസ്ടി പേയ്മെന്‍റുകള്‍ കാര്യക്ഷമമാക്കി. ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ പേയ്മെന്‍റ് അംഗീകാരങ്ങള്‍, തത്സമയ ഇടപാട് നിരീക്ഷണം, കൂടാതെ എല്ലാ ജിഎസ്ടി പേയ്മെന്‍റുകളുടെ സമഗ്ര അവലോകനം ലഭ്യമാകുന്നു. ഇതുവഴി മുന്‍കരുതലോടെ പേയ്മെന്‍റുകള്‍ നിരീക്ഷിക്കാനും സമയപരിധി തെറ്റിക്കുന്നതും പിഴകള്‍ ഉണ്ടാകുന്നതും ഒഴിവാക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ കൃത്യതയും, സുതാര്യതയും, വ്യക്തതയും കൂടാതെ നിയന്ത്രണവും ലഭ്യമാക്കിക്കൊണ്ട് ബാങ്ക് ബിസിനസ്സുകളെ ജിഎസ്ടി നിയമങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്നു.
2009 മുതല്‍ 2024 വരെ തുടര്‍ച്ചയായി 16 വര്‍ഷം ഗ്ലോബല്‍ ഫിനാന്‍സ് നടത്തിയ റാങ്കിംഗില്‍ ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക് എന്ന അംഗീകാരം ഡിബിഎസ് നേടി. കൂടാതെ ഡിജിറ്റല്‍ ലീഡര്‍ഷിപ്പിനുള്ള നിരവധി ബഹുമതികളും ബാങ്കിന് ലഭിച്ചു. 2025-ല്‍ യൂറോമണി ഡിബിഎസിനെ ഇന്ത്യയിലെ എസ്എംഇകള്‍ക്കുള്ള മികച്ച ഡിജിറ്റല്‍ ബാങ്ക് ആയി തെരഞ്ഞെടുത്തു. 2025-ല്‍ ക്രിസില്‍ കോളിഷന്‍ ഗ്രീന്‍വിച്ച് നല്‍കിയ പുരസ്കാരങ്ങളില്‍ കോര്‍പ്പറേറ്റ് ബാങ്കിംഗ് (വിദേശ ബാങ്ക്), ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്കുള്ള മികച്ച ഡിജിറ്റല്‍ ബാങ്ക്, ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്കുള്ള മികച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ബാങ്ക്, ഇന്ത്യയിലെ കോര്‍പ്പറേറ്റ്സിനുള്ള മികച്ച കെവൈസി പ്രോസസ്സസ് & സപ്പോര്‍ട്ട് ബാങ്ക് എന്നീ വിഭാഗങ്ങളിലും ഡിബിഎസ് ബാങ്ക് ഇന്ത്യയെ തിരഞ്ഞെടുത്തു.