തിരുവനന്തപുരം : ഡേറ്റിംഗ് ആപ്പ് വഴി യുവതിയെന്ന വ്യാജേന യുവാവിനെ ചാറ്റ് ചെയ്ത് വലയിലാക്കി തട്ടിപ്പ്. ഇയാളെ കാറിൽ കയറ്റിക്കൊണ്ടു പോയി സ്വർണ്ണം കവർന്ന പ്രതികളെ വെഞ്ഞാറമ്മൂട് പോലീസ് അറസ്റ്റ് ചെയ്തു. (Dating app scam in Trivandrum)
പിടിയിലായത് മുഹമ്മദ് സല്‍മാന്‍ (19), സുധീര്‍ (24), സജിത്ത് (18), ആഷിഖ് (19) എന്നിവരാണ്. ഇയാളെ നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് 3 പവനോളം വരുന്ന സ്വർണ്ണമാല കൈക്കലാക്കിയത്. ഇയാളെ സുമതിവളവിൽ ഉപേക്ഷിക്കുകയായിരുന്നു.