ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

Computer Operator Vacancy
Published on

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 22240 രൂപ. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആഗസ്റ്റ് 11 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ എഴുത്തു പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.36 വയസ്സിൽ താഴെ പ്രായമുള്ള ഗവ. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആരോഗ്യ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോണ്‍: 0477 2282015.

Related Stories

No stories found.
Times Kerala
timeskerala.com