ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
Published on

സംസ്ഥാനത്തെ തിരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനായി 5 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. മലയാളം ടൈപ്പിംഗിലും എഴുത്തിലുമുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി എന്നിവയാണ് യോഗ്യത. ബിരുദം, പിബിആർ പ്രക്രീയയിലുള്ള മുൻപരിചയം എന്നിവ അഭികാമ്യം. ഗൂഗിൾഫോം ലിങ്ക് വഴി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കെഎസ്ബിബി ഓഫീസിൽ നേരിട്ടോ, കൈലാസം, ടി.സി 24/3219, 43, ബെൽഹേവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 വിലാസത്തിൽ തപാലിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org, ഇമെയിൽ: keralabiodiversity@gmail.com, kerala.sbb@kerala.gov.in .

Related Stories

No stories found.
Times Kerala
timeskerala.com