കൊച്ചി : കെറ്റാമെലോൺ ഡാർക്ക് നെറ്റ് ലഹരി ഇടപാടിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലയാളി മുഖ്യ സൂത്രധാരനായ ഇതിൽ എഡിസൺ വഴി പതിനായിരത്തിലേറെ പേരിലേക്ക് ലഹരി എത്തിയതായാണ് കണ്ടെത്തൽ. (Dark net drug case)
ഏറ്റവും കൂടുതൽ പാഴ്സലുകൾ അയച്ചിരിക്കുന്നത് പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ്. കോഡ് ഭാഷയിലൂടെയാണ് ഇടനിലക്കാരും ഇടപാടുകാരും ആശയവിനിമയം നടത്തുന്നത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പറയുന്നത് ഇത് കണ്ടെത്തുക ശ്രമകരമാണെന്നാണ്. എൻ സി ബി എഡിസനെയും തോമസ് ജോർജിനെയും കസ്റ്റഡിയിൽ വാങ്ങും.