സുരക്ഷയെ അവഗണിച്ച് സാഹസിക യാത്ര; വയനാട്ടിൽ നിർമ്മാണം നടക്കുന്ന റോഡിലൂടെ വിനോദസഞ്ചാരികളുടെ അപകടയാത്ര | Wayanad

tourist
Updated on

കൽപ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര. മേപ്പാടി - ചൂരൽമല റോഡിലാണ് സംഭവം. ഒരു ടെമ്പോ ട്രാവലറിന് മുകളിൽ ഇരുന്നുകൊണ്ട് വിനോദസഞ്ചാരികൾ യാത്ര ചെയ്യുകയായിരുന്നു. കർണാടകയിൽ നിന്നുള്ള സംഘമാണ് അപകടകരമാംവിധം യാത്ര ചെയ്തത്. നിർമ്മാണത്തിലിരിക്കുന്ന ഒരു റോഡിലൂടെയാണ് സംഘത്തിന്റെ അപകട യാത്ര. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ യാത്രക്കാരെ വിലക്കിയിരുന്നു. എന്നാൽ, നാട്ടുകാരുടെ വാക്കുകൾ വകവെക്കാതെ വിനോദസഞ്ചാരികൾ യാത്ര തുടർന്നു. (Wayanad)

Related Stories

No stories found.
Times Kerala
timeskerala.com