പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവയാണ് തുറന്നത്. (Dam shutters opened in Kerala)
ഡാമുകളുടെ വ്യഷ്ടി പ്രദേശത്ത് മഴ കനത്തു പെയ്തതിനാൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇത് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ തുറന്നത്. കൽപ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീർത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നിട്ടുണ്ട്. ഇത് 136 ആയാൽ തുറന്നേക്കും.