സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട് |Dam Red Alert

ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി.
dam alert
Published on

തിരുവന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടർന്ന് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലുമാണ് ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മാട്ടുപെട്ടി, കല്ലാർകുട്ടി, പെരിങ്ങൽകുത്ത് ഡാമുകളിലും മീങ്കര , വാളയാർ, പോത്തുണ്ടി ഡാമുകളിലും മുൻകരുതലിന്റെ ഭാഗമായി ജലം തുറന്നു വിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com