തിരുവനന്തപുരം : ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കി പേരൂർക്കട പോലീസ് സ്റ്റേഷനിൽ വച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ നടപടി വേണമെന്ന അന്വേഷണ റിപ്പോർട്ട് നാളെ മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും. (Dalit woman tortured in Police station in Trivandrum due to fake theft case)
ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിൽ എടുത്ത എസ്ഐ പ്രസാദ്, ഗ്രേഡ് എസ്ഐ പ്രസന്നൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ശുപാർശ എസ്.എച്ച്.ഒ ശിവകുമാർ, കള്ളപ്പരാതി നൽകിയ വീട്ടുടമസ്ഥ ഓമന ഡാനിയൽ പേരൂർക്കട സ്റ്റേഷനിൽ ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ എന്നിവർക്കെതിരെ നടപടി വേണമെന്നാണ്.