തിരുവനന്തപുരം : ഇല്ലാത്ത മാല മോഷണക്കേസിൽ ദലാൽ യുവതിയെ 20 മണിക്കൂർ പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎസ്പി/ അസി. കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. (Dalit woman mentally tortured in police station)
തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിട്ടുണ്ട്.
സൗത്ത് സോൺ ഐ ജിയുടെ ജില്ലാ പോലീസ് മേധാവി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും, യുവതിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.