
തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് ദളിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ അന്വേഷിക്കും.
മനുഷ്യവകാശ കമ്മീഷന് ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത്. അതേസമയം സ്വർണം മോഷണം പോയന്ന ഓമനാ ഡാനിയേലിന്റെ പരാതിയില്‍ തത്കാലം അന്വേഷണമില്ല.
സ്വര്‍ണം മോഷണംപോയെന്ന പരാതിയിലാണ് നെടുമങ്ങാട് സ്വദേശിനിയായ ബിന്ദുവിനെ 20 മണിക്കൂര്‍ പോലീസ് മാനസികമായി പീഡിപ്പിച്ചത്.നേരത്തെ കന്റോൺമെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ പ്രസന്നനെയും, സ്പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്ട്ടിന്മേല് എസ്ഐ എസ്.ജി.പ്രസാദിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.