തിരുവനന്തപുരം : ദേശീയ വില സൂചികയിൽ ഉയർച്ച ഉണ്ടായത് മൂലം കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം ഉളവാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ ഡിയർനെസ് അലവൻസ് (ഡി എ ) വർദ്ധനവ് ഉണ്ടാകും. (DA increased for Govt employees)
മൂന്ന് ശതമാനം വർധനവാണ് ഉണ്ടാകുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി എയിൽ രണ്ടു ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. പെൻഷൻകാർക്കടക്കം ഇത് വളരെ ആശ്വാസമാണ്.