വിഴിഞ്ഞം : പാചക വാതക സിലിണ്ടറുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുകാൽ നെട്ടത്താന്നി സ്വദേശി പ്രസാദിനെ(24) ആണ് പിടിയിലായത്. ഇയാൾ മോഷ്ടിച്ച രണ്ട് സിലിണ്ടറുകളും പോലീസ് കണ്ടെടുത്തു.
പുന്നക്കുളത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ പാചക വാതക വിതരണ ഏജൻസിയുടെ ഗോഡൗണിൽ മോഷണം നടന്നത്.ഈ മാസം ആറിന് പുലർച്ചെ രണ്ടോടെയായിരുന്നു മതിൽ ചാടി കടന്ന് ഗോഡൗണിൽ നിന്ന് പാചക വാതകം നിറച്ച സിലിണ്ടറുകൾ മോഷ്ടിച്ചത്.
തുടർന്ന് കോട്ടുകാൽ മേഖലയിലുളള ഹോട്ടലിൽ വിൽക്കുകയും ചെയ്തു. ഏജൻസി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.തുടർന്ന് സിസിടിവികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.