
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മിന്നൽ ചുഴലിയുണ്ടായി(Cyclone lightning). ഇന്ന് ഉച്ചയോടെയാണ് ചുഴലിക്കാറ്റ് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമുണ്ടാക്കിയത്.
മിന്നൽ ചുഴലിയെ തുടർന്ന് മുട്ടാന്‍ചേരി, പൈമ്പാലശേരി, മടവൂര്‍ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ചുഴലിയിൽ 12 വീടുകള്‍ പൂർണമായും നശിച്ചു. മരങ്ങൾ കടപുഴകി വീണു. ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധം തടസപ്പെട്ടു. ചുഴലിയെ തുടർന്ന് കോഴിക്കോട് ബീച്ച് ഭാഗത്തു നിന്നും പോലീസ് ജനങ്ങളെ ഒഴുപ്പിച്ചു.