
കൊല്ലം: കെഎസ്ആർടിസി ബസ്സ് സൈക്കിളിൽ ഇടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം(KSRTC). ചവറ സ്വദേശി രഘുകുമാറിനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ചവറ അരുനെല്ലൂരിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം നടന്നത്. 36 യാത്രക്കാരുണ്ടായിരുന്ന ബസ് റോഡ് വശത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. അപകട കാരണം ബസിനു നിയന്ത്രണം നഷ്ടമായതാണെന്നാണ് ലഭ്യമായ പ്രാഥമിക വിവരം.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ട്ടപെട്ട ബസ് റോഡ് വശത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രഘുകുമാർ തത്ക്ഷണം മരിച്ചു.