
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഉയർന്നു. 2022നെ അപേക്ഷിച്ച് നാല് മടങ്ങ് കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്. ഓൺലൈനിലൂടെയുള്ള കബളിപ്പിക്കൽ കേസുകളാണ് കൂടുതലും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കണക്ക് പുറത്തുവിട്ടത്.
2022-23 കാലഘട്ടത്തിൽ ആകെ കേസുകള് 840 ആയിരുന്നു. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 320 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം – 145 ഉം, ബാങ്ക് അകൗണ്ട്. ഈ മെയിൽ ഹാക്കിംഗ്- 3 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ 2023-24 കാലഘട്ടത്തിൽ കേസുകളുടെ എണ്ണം 3382 ആയി ഉയർന്നു. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 2772 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം – 266 ഉം, ബാങ്ക് അകൗണ്ട്.