പത്തനംതിട്ട : പത്തനംതിട്ടയിൽ സൈബര്‍ തട്ടിപ്പുകേസില്‍ യുവാവും യുവതിയും അറസ്റ്റില്‍.പെരുമ്പട്ടി സ്വദേശി ആര്യ ആനി സ്‌കറിയ (23), പഴവങ്ങാടി സ്വദേശി സരിന്‍ (27) എന്നിവരാണ് പിടിയിലായത്. കോയിപ്പുറം, റാന്നി പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പോലീസ് നടപടി.
കൊയ്പുറം പോലീസാണ് വലിയകുളം സ്വദേശിയായ ആര്യയെ അറസ്റ്റുചെയ്തത്. സമാനമായ മറ്റൊരു കേസില്‍ റാന്നി പോലീസ് സരിനെയും അറസ്റ്റുചെയ്തു. സാമ്പത്തിക കുറ്റകൃത്യ സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിച്ച് വിവിധ തട്ടിപ്പ് ആര്യ നടത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആളുകളില്‍ നിന്ന് തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടുവഴി പിന്നീട് തട്ടിപ്പ് സംഘാംഗങ്ങള്‍ക്ക് എത്തിച്ചുനല്‍ക്കുകയായിരുന്നു ആര്യ.
ഇത്തരത്തില്‍ സമാഹരിച്ച തുകയില്‍ വിത്ത്‌ഡ്രോവല്‍ സ്ലിപ്പ് ഉപയോഗിച്ച് 85,000 രൂപ സരിന്‍ പിന്‍വലിച്ചതായി പോലീസ് പറഞ്ഞു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.