
കൊല്ലം : ഐ പി എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കൊല്ലത്ത് പോലീസുകാരിൽ നിന്നും പണം തട്ടാൻ ശ്രമം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. (Cyber fraud in Kollam)
ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് വിവരം. യൂണിഫോമിലുള്ള ടി.കെ. വിഷ്ണു പ്രദീപ് ഐപിഎസിൻ്റെ ചിത്രം ഉപയോഗിച്ച് +9779702927*** എന്ന വാട്സാപ്പ് നമ്പറിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. 40,000 രൂപയാണ് തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നത്.