'ഇരക്കെതിരായ സൈബർ ആക്രമണം ന്യായീകരിക്കാൻ ആവില്ല, ചെയ്യുന്നവർ കോൺഗ്രസുകാരല്ല, സന്ദീപ് വാര്യർക്കെതിരായ കേസ് നിയമപരമായി നേരിടും': ചാണ്ടി ഉമ്മൻ | Cyber ​​attack

ആരോപണം വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു
Cyber ​​attacks against victim cannot be justified, says Chandy Oommen
Updated on

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിലെ ഇരയായ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വ്യക്തമാക്കി. ഇരയ്ക്കെതിരെ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ഇല്ലെന്നും, ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ലെന്നും അദ്ദേഹം പറഞ്ഞു.(Cyber ​​attacks against victim cannot be justified, says Chandy Oommen)

യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ പേരിൽ സന്ദീപ് വാര്യർക്കെതിരായ കേസ് അദ്ദേഹം നിയമപരമായി നേരിടുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. യുവതിയുടെ ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.

യു.ഡി.എഫിന് വേണ്ടിയോ കോൺഗ്രസിന് വേണ്ടിയോ രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണ രംഗത്ത് എത്തിയതായി തനിക്ക് അറിവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. "പുതുപ്പള്ളിയിൽ എന്റെ അറിവിൽ രാഹുൽ കോൺഗ്രസ് പ്രചാരണത്തിന് എത്തിയതായി അറിയില്ല." പാലക്കാട് പ്രചാരണത്തിന് രാഹുൽ എത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് അവിടുത്തെ പ്രാദേശിക നേതൃത്വമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com