
പിപി ദിവ്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ ഭർത്താവ് വി പി അജിത്ത് പൊലീസിൽ പരാതി നൽകി. തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്തു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങൾ നടക്കുന്നത്.