തിരുവനന്തപുരം: കെ.എം. ഷാജഹാൻ പോലീസ് അറസ്റ്റിൽ. സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണത്തിലാണ് നടപടി.ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
എഫ്ഐആറിനെ കുറിച്ച് സ്ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന് വീഡിയോ ചെയ്തത്. തുടർന്ന് ഷൈൻ വീണ്ടും പരാതി നൽകുകയായിരുന്നു.
കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.