സൈബര്‍ ആക്രമണം ; ഉമാ തോമസ് എംഎല്‍എയ്ക്ക് പിന്തുണയുമായി കെഎസ്‌യു |KSU

സിപിഐഎം-ആര്‍എസ്എസ് ഏജന്റുമാരായ കള്ളനാണയങ്ങളെ സമൂഹം പൊതുസമൂഹം തിരിച്ചറിയണം.
KSU
Published on

കൊച്ചി: സൈബര്‍ ആക്രമണത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് പിന്തുണയുമായി കെഎസ്‌യു. സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യേണ്ടത് സംഘടനയുടെ ബാധ്യതയാണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഐഎം-ആര്‍എസ്എസ് ഏജന്റുമാരായ കള്ളനാണയങ്ങളെ സമൂഹം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു.

അലോഷ്യസ് സേവ്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം......

മുഖവുരകള്‍ ആവശ്യമില്ലാത്ത മഹാരാജസിലെ ഉമ.

സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസിന്റെ വക്താക്കള്‍ എന്ന സ്വയം പരിചയപ്പെടുത്തലില്‍ മുഖമില്ലാതെ മനുഷ്യത്വ രഹിതവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇടത്-സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അറിയാനാണ് ഈ എഴുത്ത്.

''ഫെയിക്ക് കോണ്‍ഗ്രസ് ടാഗ്'' പൊളിറ്റിക്കല്‍ ടൂള്‍ ആയി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ-സംഘപരിവാര്‍ അജണ്ടകള്‍ഉള്ള സ്വന്തം വ്യകതിത്വത്തെ പോലും വെളിപ്പെടുത്താന്‍ കഴിയാത്തത്രയും വികൃതവും മലീമസവുമായ മനസിന് ഉടമയായ നിങ്ങള്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന അത്യന്ത്യം ഹീനമായ പ്രവര്‍ത്തനമാണ്.

ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മുതലെടുത്ത് ''ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍''എന്ന രീതിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന CPM-RSS ഏജന്റുമാരായ കള്ളനാണയങ്ങളെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

ഉമാതോമസ് എന്ന് പറയുന്ന മഹാരാജാസിലെ ആ പഴയ

കെ എസ് യുക്കാരി തന്റെ പൊതുജീവിതം ആരംഭിച്ചത് പ്രതിസന്ധികാലത്ത്

കെ എസ് യുവിന്റെ കൊടി പിടിച്ചാണ്.

അവിടെനിന്ന് തന്നെയാണ് അവര്‍ പിടിയുടെ സഹയാത്രികയാകുന്നതും.

പിന്നെ പതിയെ കുടുംബ ജീവിതത്തിലേക്ക് അവര്‍ പറ്റേ മാറുകയും

പിന്നീട് പി ടി യുടെ അകാല വിയോഗത്തിന് ശേഷം പാര്‍ട്ടിയും മുന്നണിയും ഏല്‍പ്പിച്ച ആ ദൗത്യം സധൈര്യം ഏറ്റെടുത്ത് വീണ്ടുമൊരു പ്രതിസന്ധികാലത്ത്

തന്റെ വ്യക്തി ജീവിതം വിട്ട് പൊതുജീവിതത്തിലേക്ക് കടന്ന് വരുകയും ചെയ്‌തൊരാളാണ്.

അവര്‍ എന്തെങ്കിലും പറഞ്ഞു എന്നതിന്റെ പേരില്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സൈബര്‍ ഇടങ്ങളിലെ മുഖമില്ലാത്ത ഗുണ്ടകള്‍ ശ്രമിക്കുന്നതിനെ ഗൗരവകരമായിതന്നെ കാണണം.

നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ച് മുന്നോട്ട് പോകണം.

ആരെയും എന്തും പറയാം എന്നതിന്റെ ലൈസന്‍സ് ആര്‍ക്കും ഒരുഘട്ടത്തിലും ഒന്നിന്റെ പേരിലും നല്‍കിയില്ല എന്ന ബോധ്യം ഈ അവസരത്തില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്.

ഈ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുക എന്നത് പൊതുസമൂഹത്തെ മുന്‍നിര്‍ത്തി സംഘടനയുടെ ബാധ്യതയാണ്.

അത് നിര്‍വഹിക്കപ്പെടുക തന്നെ ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com