സൈബർ അധിക്ഷേപ കേസ്: രാഹുൽ ഈശ്വർ ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും | Cyber ​​attack

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
സൈബർ അധിക്ഷേപ കേസ്: രാഹുൽ ഈശ്വർ ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും | Cyber ​​attack
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളുകയും, അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.(Cyber ​​attack case, Rahul Easwar to file appeal in district court today )

എ.സി.ജെ.എം. കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും. സൈബർ അധിക്ഷേപ കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും.

പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിലുള്ള ഒരു നടപടിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സന്ദീപ് വാര്യർ പ്രധാനമായും ഉന്നയിക്കുന്ന വാദം. കേസിൽ രാഹുൽ ഈശ്വറിന്റെ റിമാൻഡ് നടപടിയും സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നതോടെ നിർണായകമായ വഴിത്തിരിവുണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com