കൊച്ചി : സി പി എം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ എടുത്ത കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യം തേടി രംഗത്ത്. ഇയാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്നാണ് വിവരം.(Cyber attack case on KJ Shine's complaint)
അതേസമയം, കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. യൂട്യൂബർ കെ എം ഷാജഹാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
കേസിൽ അതിവേഗ നടപടികളുമായി പോലീസ് മുന്നോട്ട് നീങ്ങുകയാണ്. ക്രോഡീകരിച്ച വിവരങ്ങൾ മെറ്റ ഉടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും.