തിരുവനന്തപുരം : വി ഡസതീശനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് അമർഷത്തിൽ. പ്രതിപക്ഷ നേതാവിനെതിരായ ആകാരംനത്തിന് പിന്നിൽ സി പി എം തന്ത്രമെന്നാണ് റോജി എം ജോൺ എം എൽ എ പറഞ്ഞത്. (Cyber attack against VD Satheesan)
സിപിഎമ്മിന്റെ അടുത്ത ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങൾ എന്നും, പെയ്ഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവരുടെ നിയന്ത്രണത്തിൽ ഉള്ള ഗ്രൂപ്പുകളും ഐഡി കളും ആണ് ഭാവനയിൽ നിർമ്മിച്ച കഥകൾ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത് എന്നും, അവരുടെ വാക്കുകൾ കേട്ട് നിലപാടുകൾ തിരുത്തുന്ന ആളല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നും പറഞ്ഞ എം എൽ എ, അദ്ദേഹം എടുക്കുന്ന നിലപാടുകൾ വ്യക്തവും കൃത്യവുമാണ് എന്നും ചൂണ്ടിക്കാട്ടി.
2026 ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് മുന്നേറുന്ന പാർട്ടിയെയും മുന്നണിയേയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹ മാധ്യമത്തിലൂടെയാണ് എം എൽ എയുടെ പ്രതികരണം.