കൊച്ചി : രൂക്ഷമായ സൈബർ ആക്രമണങ്ങൾ തനിക്കെതിരെ നടക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഉമാ തോമസ് എം എൽ എ രംഗത്തെത്തി. ഇത് ജനാധിപത്യ നാടാണെന്നും എല്ലാവർക്കും പ്രതികരിക്കാമെന്നുമാണ് അവർ പറഞ്ഞത്. (Cyber attack against Uma Thomas MLA)
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. തൻ്റെ പ്രസ്ഥാനം തൻ്റെ കൂടെ നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വി ശിവൻകുട്ടിയടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.