തിരുവനന്തപുരം : സി പി എം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റിലായ കെ എം ഷാജഹാൻ്റെ വീട്ടിൽ വീണ്ടും പോലീസ് റെയ്ഡ്. പരിശോധന നടത്തുന്നത് എറണാകുളം സൈബർ പൊലീസാണ്. (Cyber attack against KJ Shine)
ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് എസ് എച്ച് ഒയാണ് ആക്കുളത്തെ വീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. താൻ അവരുടെ പേര് പറഞ്ഞിട്ടില്ല എന്നാണ് ഷാജഹാൻ പറഞ്ഞത്.
എന്നാൽ, പുതിയ വീഡിയോയിൽ ഇയാൾ ഷൈനിന്റെ പേര് പറഞ്ഞിരുന്നു. ഇയാൾ വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് അന്വേഷണ സംഘത്തിന് കൈമാറി. സംഭവത്തിൽ നന്ദിയറിയിച്ച് കെ ജെ ഷൈൻ രംഗത്തെത്തിയിരുന്നു.