കൊച്ചി ; സി പി എം വനിതാ നേതാവ് കെ ജെ ഷൈനിന് എതിരെയുള്ള സൈബർ ആക്രമണം സംബന്ധിച്ച് എടുത്ത കേസിൽ കെ എം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ഇയാളെ എറണാകുളം റൂറൽ പോലീസ് ചോദ്യം ചെയ്യുകയാണ്. (Cyber attack against KJ Shine)
ഇയാൾ എത്തിയത് പോലീസ് സംരക്ഷണത്തിലാണ്. ആലുവ സ്റ്റേഷൻ മുതൽ തന്നെ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. യൂട്യൂബ് ചാനലിലൂടെ അവഹേളിച്ചുവെന്നാണ് പരാതി. എന്നാൽ, താൻ അവഹേളിച്ചിട്ടില്ല എന്നാണ് ഷാജഹാൻ പറയുന്നത്.
തനിക്കെതിരായ ആരോപണത്തിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ആരോപിച്ചു. കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.