കൊച്ചി : സി പി എം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ എടുത്ത കേസിൽ അന്വേഷണ സംഘം കടുത്ത നടപടികളിലേക്ക്. പ്രതികൾ സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. (Cyber attack against KJ Shine)
ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ എത്തിയിരുന്നില്ല.
ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. വിദേശത്തുള്ള യാസർ ഹാജരായില്ലെങ്കിൽ അന്വേഷണ സംഘം ലുക്ക്ഔട്ട് സർക്കുലർ ഇറക്കും.