കോട്ടയം : സി പി എം വനിതാ നേതാവ് കെ ജെ ഷൈനിനെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ വീട്ടിൽ പരിശോധന നടത്തി പോലീസ്. Cyber attack against KJ Shine)
സമൂഹമാധ്യമങ്ങളിൽ അധിക്ഷേപത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇക്കാര്യം സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പ് വരുത്തും. പരിശോധനസമയത്ത് കോൺഗ്രസ് നേതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല.
ഇയാൾ ഒളിവിലാണെന്നാണ് പോലീസിൻ്റെ സംശയം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് ഇടാൻ നോട്ടീസ് നൽകുമെന്നാണ് പോലീസ് അറിയിച്ചത്.