നടന്‍ സ്ഫടികം ജോര്‍ജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച യുവതിക്കെതിരെ സൈബര്‍ ആക്രമണം |cyber attack

റഫീല റസാഖ് എന്ന യുവതിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.
cyber attack
Published on

കൊച്ചി : നടന്‍ സ്ഫടികം ജോര്‍ജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച യുവതിക്കെതിരെ സൈബര്‍ ആക്രമണം. റഫീല റസാഖ് എന്ന യുവതിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.

സ്ഫടികം ജോര്‍ജിന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചാണ് പലരും കമന്റ് ചെയ്തത്. ഈ ചിത്രം വ്യാജമെന്നും ചലര്‍ ആരോപിച്ചത്. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി റഫീല രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ടു യുവതി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് . അതിനോടൊപ്പം നടൻ സ്ഫടികം ജോര്‍ജ്ജിന് അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ടും ഉള്‍പ്പെടുത്തിട്ടുണ്ട്.

റഫീലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്....

സ്ഫടികത്തിലെ പോലീസുകാരനായി അഭിനയിച്ച നടനെ അപ്രതീക്ഷിതമായി ആളൂരൊരു ബേക്കറിയില്‍ വെച്ച് കണ്ടപ്പോള്‍ എക്‌സൈറ്റ്‌മെന്റ് കൊണ്ട് വണ്ടി നിര്‍ത്തിയിറങ്ങി ഫോട്ടോയെടുത്തു. അദ്ദേഹം എന്റെ വിശേഷങ്ങളൊക്കേ ചോദിച്ചു. എനിക്കും കൂടി ആ ഫോട്ടോകള്‍ പങ്കുവെക്കണമെന്ന് പറഞ്ഞ് ഫോണ്‍നമ്പറും തന്നൂ...ഞാന്‍ അത് അയച്ച് കൊടുത്തൂ.

ദിവസവും ഗുഡ് മോണിംഗ് ഒക്കെ അയക്കും..ഷൂട്ടിംഗ് സൈറ്റിലാണെന്ന് ഒരീസം പറഞ്ഞിരുന്നു...പിന്നെ ഉമ്മ പെട്ടെന്ന് അറ്റാക്ക് വന്ന് മരണപ്പെട്ടതോടെ വാട്‌സാപ്പ് ഉപയോഗം കുറഞ്ഞൂ..എന്റെയെല്ലാ സന്തോഷവും ദുഖവും ഒക്കെ ഫെയ്‌സ്ബുക്കില്‍ ഇറക്കി വെക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി..

ഡോളര്‍ കണ്ടിട്ട് തുടങ്ങിയതല്ല അതൊന്നും..ആളെ കണ്ട എന്റെയാ സന്തോഷം ഞാന്‍ ഇവിടെ പങ്ക് വെച്ചപ്പോള്‍ അതിനടിയില്‍ വന്ന പല കമന്റുകളും ഈ ഫോട്ടോ ഫേക്കാണെന്നതും പിന്നെ അശ്ലീലമായതും ഇദ്ദേഹത്തിന്റെ രൂപത്തെ പരിഹസിച്ചിട്ടുള്ളതുമാണ്...

ഇദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുടെ പത്തിലൊന്ന് വന്നാല്‍ നീയൊക്കെ കിടന്ന് പോകുകയേയുള്ളൂ..അദ്ദേഹം ഇപ്പോഴും നല്ല സ്മാര്‍ട്ടായി നടക്കുന്നുണ്ട്... പ്രായവും അസുഖങ്ങളും ഒരു മനുഷ്യന്റെ പഴയ രൂപത്തിനെ മാറ്റിക്കളഞ്ഞതിന് വരെ വൃത്തികെട്ട രീതിയിലുള്ള പ്രതികരണം ആണ്...നിങ്ങളൊക്കെ എന്ത് തരം മനുഷ്യരാണ്..

ജീവിതത്തില്‍ എന്നും ചെറുപ്പമായി അസുഖങ്ങളൊന്നുമേയില്ലാതെ ജീവിച്ച് മരിച്ച് പോകുമെന്ന ആത്മവിശ്വാസം ഉള്ള എല്ലാ മക്കളും മോശമായി കമന്റിട്ട് മെഴുകിക്കോ....നിങ്ങളുടെ വീട്ടിലും ഉണ്ട് പ്രായമായ അവതാരങ്ങള്‍..അവരേയും ഇങ്ങനെ തന്നെയൊക്കേ അഭിസംബോധന ചെയ്യുന്നവരോടന്ത് പറഞ്ഞിട്ടെന്താ കാര്യം....നിന്റെയൊക്കെ മോശം കമന്റുകള്‍ക്ക് തെറി തന്നെ മറുപടി ഇട്ട് ഹൈഡാക്കി വെച്ചത് ആ പാവം മനുഷ്യന് നോവരുതെന്ന് ഓര്‍ത്തിട്ടാണ്... വലിയൊരു കലാകാരന്‍ ആണ്...നിന്നെ കൊണ്ടൊക്കെ ഒന്നുമാകാന്‍ കഴിയാതെ പോയ ഫ്രസ്‌ട്രേഷനൊക്കെ ഇങ്ങനെ തീര്‍ക്കുന്നത് ശരിയാണോ.

ഇന്നലെ ആരോ കുത്തിപ്പൊക്കിയ പോസ്റ്റിലെ കമന്റുകള്‍ കണ്ട് കിളിപോയി...പറ്റാവുന്നതൊക്കേ ഹൈഡാക്കി..ആയുരാരോഗ്യ സൗഖ്യത്തോടേ നീണാള്‍ വാഴട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നൂ...നാളെ ഞാനും നീയും ഒക്കെ മെലിയാന്‍ ഉള്ളവരാണ്...ആറടി മണ്ണിലേക്ക് തന്നെ മടങ്ങി പോകേണ്ടിവരുമാണ്...അത് കൊണ്ട് വാക്കുകള്‍ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com