
കൊച്ചി: യുവനേതാവിനെതിരെ തുറന്ന് പറഞ്ഞതിന് പിന്നാലെ സൈബർ ആക്രമണം വ്യാപകമായതോടെ പൊലീസിൽ പരാതി നൽകി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. റിനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ പുറത്തുവന്നിരുന്നു, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള നിരവധി ഓഡിയോകൾ പുറത്തുവന്നതോടെ രാഹുലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.