തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സൈബർ അധിക്ഷേപങ്ങൾക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. വ്യക്തിജീവിതത്തെയും അന്തസ്സിനെയും ബാധിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് സൈബർ ഇടങ്ങളിൽ നടക്കുന്നതെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.(Cyber abuse following Rahul Mamkootathil's arrest, Survivor files complaint with Chief Minister)
സംസ്ഥാന പോലീസ് മേധാവിക്കും അതിജീവിത പരാതി നൽകിയിട്ടുണ്ട്. കേസെടുക്കാൻ ഡി ജി പി നിർദേശം നൽകി. ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആവശ്യം. ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.