
തിരുവനനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെയും സഹോദരങ്ങളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. ഇതു സംബന്ധിച്ച് മാതാപിതാക്കൾ സിഡബ്ലൂസിയെ സന്നദ്ധത അറിയിച്ചു.
മാതാപിതാക്കളുടെ ഒപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിരുന്നു. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുൻപാകെ മൊഴി നൽകി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 13കാരി വീട് വിട്ടിറങ്ങിയത്. 36 മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കഴക്കൂട്ടം പോലീസ് വിശാഖപട്ടണത്ത് എത്തി കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു.
13കാരിക്ക് പത്തുദിവസത്തെ കൗൺസിലിംഗ് നൽകും. ഇതിനുശേഷം കുട്ടികളെ ഏറ്റെടുക്കാൻ സിഡബ്ല്യുസി അധികൃതർ പറഞ്ഞു.