CWC : 'പഠിക്കാൻ മിടുക്കിയായ 14കാരിക്ക് എല്ലാ സംരക്ഷണവും ഒരുക്കും, ശക്തമായ നിയമ നടപടി തുടരും': മലപ്പുറത്തെ ശൈശവ വിവാഹ നീക്കത്തിൽ CWC

ദാരിദ്ര്യം മൂലമാണ് മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചതെന്ന് പറഞ്ഞ് പിതാവ്.
 CWC on Child marriage attempt in Malappuram
Published on

മലപ്പുറം : ചൈൽഡ് വെൽഫെയർ കമ്മിറ്റി ശൈശവ വിവാഹ നീക്കത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സംഭവത്തിൽ ശക്തമായ നിയമനടപടി തുടരുമെന്നാണ് ഇവർ പറഞ്ഞത്. പഠിക്കാൻ മിടുക്കിയായ 14കാരിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഇവർ കൂട്ടിച്ചേർത്തു. ( CWC on Child marriage attempt in Malappuram)

വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചത് ദാരിദ്ര്യം മൂലമെന്ന് പിതാവ്

ദാരിദ്ര്യം മൂലമാണ് മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചതെന്ന് പറഞ്ഞ് പിതാവ്. മലപ്പുറത്താണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യര്‍ത്ഥിയായ 14കാരിയുടെ വിവാഹ നിശ്ചയം പോലീസ് എത്തിയാണ് തടഞ്ഞത്. ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇതിനായി വരന്റെ വീട്ടുകാരും ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തി.

കാടാമ്പുഴ പോലീസ് ചടങ്ങ് തടയുകയും, പ്രതിശ്രുത വരനും ഇരു വീട്ടുകാർക്കും എതിരെ കേസ് എടുക്കുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com