തിരുവനന്തപുരം : പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തില്‍ മുന്‍ ഡിവൈഎസ്പിക്ക് തടവും പിഴയും ശിക്ഷ. മുന്‍ ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റത്തിന് മൂന്നു മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി വിധിച്ചത്. മോഹനന്‍ എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ശിക്ഷ വിധി ഉണ്ടായിരിക്കുന്നത്.
മോഹനനെ അനധികൃതമായി തടവില്‍ വച്ചുവെന്ന കുറ്റത്തിന് ഐപിസി 342ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. മോഹനന്റെ ഭാര്യ ശ്രീദേവി നല്‍കിയ കേസിലാണ് കോടതി വിധി. 1999ല്‍ മാല മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത മോഹനന്റെ ആരോഗ്യനില സ്‌റ്റേഷനില്‍ വച്ച് വഷളായെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസെടുക്കാതെയാണ് മോഹനനെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ചത്. മണിക്കൂറുകള്‍ വൈകി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.