കൊച്ചി : സർവ്വകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചതിന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ കുസാറ്റ് രംഗത്തെത്തി. നിയമ നടപടി സ്വീകരിക്കാനാണ് നീക്കം. (CUSAT against Wisdom Islamic Organization)
സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചിരുത്തിക്കൊണ്ടുള്ള പ്രോഫ്കോൺ എന്ന പരിപാടിയിലാണ് സംഭവം.
നിയമനടപടി ഉണ്ടാകുമെന്നാണ് സർവകലാശാല രജിസ്ട്രാർ ഡോ.എ.യു അരുൺ അറിയിച്ചത്. പരാതി നൽകുന്നത് വിദേശത്ത് നിന്ന് വി സി മടങ്ങിയെത്തിയതിന് ശേഷമായിരിക്കും.