തിരുവനന്തപുരം : കേരളത്തെയൊട്ടാകെ ഞെട്ടിച്ച പകുതിവില തട്ടിപ്പ് കേസിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. (CSR Half price scam case)
ഈ നടപടി ഉണ്ടായത് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെയാണ്.
കേസ് ക്രൈം ബ്രാഞ്ചിൻ്റെ അതാത് യൂണിറ്റുകൾ അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാരിൻ്റെ നിലപാട്. 500 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് കേസിൽ നടന്നത്.