
പാലക്കാട്: കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി. കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മിക്കാണ് ഭർത്താവ് സുനിൽകുമാറിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.സംഭവത്തിൽ സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വലിയ വഴക്ക് ഉണ്ടായി. പിന്നാലെ അടുക്കളയിൽ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട് സുനിൽകുമാർ ഭാര്യയെ ആക്രമിക്കുകയായിരുന്നു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്തു.